ന്യൂഡല്‍ഹി: ദയാഹര്‍ജിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ. തന്‍റെ പേരിലുള്ള ഹര്‍ജി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.
ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് നിര്‍ഭയ കേസിലെ പ്രതി - വിനയ് ശര്‍മ്മ
ദയാഹര്‍ജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.

ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് നിര്‍ഭയ കേസ് പ്രതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്‍റെ പേരില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും അതിനാല്‍ അത് പിൻവലിക്കണമെന്നുമാണ് വിനയ് ശര്‍മ അപേക്ഷയില്‍ പറയുന്നത്.
നിര്‍ഭയ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. നിർഭയയുടെ മാതാപിതാക്കളും വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു.
Last Updated : Dec 7, 2019, 6:16 PM IST