കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്; മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി - നിർഭയ കേസ്

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഘ ബഞ്ചാണ് ഹർജി തള്ളിയത്.

Nirbhaya case  SC verdict on convict's plea  SC on mercy plea rejection  Supreme court  About Nirbhaya case  നിർഭയ കേസ്  ദയാ ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതിയുടെ വിധി ഇന്ന്
നിർഭയ കേസ്; ദയാ ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതിയുടെ വിധി ഇന്ന്

By

Published : Jan 29, 2020, 10:26 AM IST

Updated : Jan 29, 2020, 10:54 AM IST

ന്യൂഡൽഹി: ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഘ ബഞ്ചാണ് ഹർജി തള്ളിയത്.രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ദയാഹർജി തള്ളിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ തീരുമാനത്തിനെതിരെയാണ് പ്രതി കോടതിയെ സമീപിച്ചത്. അതേസമയം രാഷ്‌ട്രപതിയുടെ തീരുമാനത്തിൽ ഇടപെടുന്നതിൽ കോടതിക്ക് പരിമിതിയുണ്ട്. നടപടി ക്രമങ്ങൾ ശരിയാണോ എന്ന് പരിശോധിക്കന്‍ മാത്രമേ കഴിയൂവെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Last Updated : Jan 29, 2020, 10:54 AM IST

ABOUT THE AUTHOR

...view details