ന്യൂഡൽഹി:നിർഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് മുകേഷ്, പവന്‍ ഗുപത്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നീ നാല് പ്രതികളെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജസ്റ്റിസ് ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. മറ്റ് രണ്ട് പ്രതികളായ പവന്‍(25), വിനയ് എന്നിവര്‍ ഇതുവരെ സുപ്രീംകോടതിയില്‍ വധശിക്ഷക്ക് എതിരായോ ദയാഹര്‍ജിയോ സമര്‍പ്പിച്ചിട്ടില്ല.