കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസിലെ പ്രതികളെ 20ന് തൂക്കിലേറ്റും - നിര്‍ഭയ കേസ്

നിര്‍ഭയ കേസ്  Nirbhaya Case
നിര്‍ഭയ കേസ്; പ്രതികളെ 20ന് തൂക്കിലേറ്റും

By

Published : Mar 5, 2020, 2:47 PM IST

Updated : Mar 5, 2020, 4:18 PM IST

14:40 March 05

2012ലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്ക് പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. നാല് പ്രതികളെയും ഈ മാസം 20ന് രാവിലെ 5.30ന് തൂക്കിലേറ്റണമെന്നാണ് ഉത്തരവ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.  കേസില്‍ നാലാം തവണയാണ് മരണ വാറന്‍റ് പുറത്തിറക്കുന്നത്.

നാല് പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ ദയാഹര്‍ജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്ന മറ്റ് പ്രതികളായ മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് തുടങ്ങിയവരുടെ ദയാഹര്‍ജി രാഷ്‌ട്രപതി നേരത്തെ തള്ളിയിരുന്നു. 

പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് നടപ്പിലാക്കാന്‍ വിചാരണ കോടതി ഫെബ്രുവരി 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഹര്‍ജികളുമായി മുന്നോട്ട് പോയതോടെ വധശിക്ഷ നടപ്പാക്കിയില്ല. 2012ലാണ് ഓടുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു.

Last Updated : Mar 5, 2020, 4:18 PM IST

ABOUT THE AUTHOR

...view details