കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; മുകേഷ് കുമാര്‍ സിംഗ് തിരുത്തല്‍ ഹര്‍ജി നല്‍കി - ഡല്‍ഹി ഹൈക്കോടതി

ജസ്റ്റിസുമാരായ മന്‍മോഹന്‍, സംഗിത ദിംഗ്ര സെഗാൾ  എന്നിവരണ് ഹര്‍ജി പരിഗണിക്കുക.

Nirbhaya case  gang-rape convicts  Mukesh Kumar  High Court  നിര്‍ഭയ കേസ്  നിര്‍ഭയ കേസ് പ്രതികള്‍  നിര്‍ഭയ കേസ് പ്രതികളുടെ തൂക്കികൊല  ഡല്‍ഹി ഹൈക്കോടതി  മുകേഷ് കുമാര്‍ സിംഗ്
നിര്‍ഭയ കേസ്: മുകേഷ് കുമാര്‍ സിംഗ് ഹൈക്കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

By

Published : Jan 15, 2020, 9:26 AM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മരണ വാറണ്ട് നല്‍കിയ പ്രതി മുകേഷ് കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നുള്ള ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മന്‍മോഹന്‍, സംഗിത ദിംഗ്ര സെഗാൾ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക.

അഭിഭാഷകനായ വൃന്ദ ഗ്രോവറാണ് പരാതി നല്‍കിയത്. ജനുവരി ഏഴിന് പ്രതികള്‍ക്ക് മരണ വാറണ്ട് നല്‍കിയിരുന്നു. മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തൽ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയിട്ടുണ്ട്.ഈ മാസം 22ന് രാവിലെ 7 മണിക്കാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details