ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റം നടത്തിയപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ ഗുപ്‌ത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഹർജി കോടതി നാളെ പരിഗണിക്കും.
നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയില്‍ - വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
കുറ്റം നടത്തിയപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ ഗുപ്‌ത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്
![നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയില്‍ Pawan Kumar Gupta Nirbhaya gang rape Supreme court Delhi HC Justice Suresh Kumar Kait നിർഭയ കേസ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5417231-684-5417231-1576680258714.jpg)
നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധനാ ഹർജി സുപ്രീകോടതി തള്ളിയിരുന്നു. പ്രതിഭാഗത്തിന്‍റെ വാദം പൂർണമായും കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ്. നേരത്തെ മറ്റ് പ്രതികൾ നല്‍കിയിരുന്ന പുനപരിശോധന ഹർജിയും കോടതി തള്ളിയിരുന്നു. പുനപരിശോധന ഹർജി പരിഗണിക്കാൻ നേരത്തെ രൂപീകരിച്ച മൂന്നംഗ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജിയില്‍ വാദം കേട്ടത്.