നിര്‍ഭയ കേസ്; കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും - നിര്‍ഭയ കേസ്
പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്‌ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്‌ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്. കേസില്‍ ശനിയാഴ്‌ചത്തെയും ഞായാറാഴ്‌ചത്തെയും പ്രത്യേക വാദം കേട്ടതിന് ശേഷം ഹര്‍ജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് പറഞ്ഞിരുന്നു. പ്രതികളായ മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്‌ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.