വിധി നടപ്പിലാക്കിയ അവസാന കൈ; ആരാച്ചാര്‍ പവന്‍ ജല്ലാദ് - നിര്‍ഭയ കേസ്
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ പവന്‍ ജല്ലാദാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍. പവൻ ജല്ലാദിന്‍റെ കൈകളിലൂടെ നടപ്പിലാകുന്ന ഒമ്പതാമത്തെ വധശിക്ഷയാണിത്.
ഹൈദരാബാദ്:ദൈവം വിധിച്ച ശിക്ഷ നടപ്പാക്കാന്‍ ഭൂമിയില്‍ നിയോഗിക്കപ്പെട്ടയാളെന്നാണ് സാഹിത്യ കൃതികളില്‍ ആരാച്ചാരെ വിശേഷിപ്പിക്കുന്നത്. രാജ്യം കണ്ട എറ്റവും വലിയ ക്രൂരകൃത്യങ്ങളിലൊന്നായ നിര്‍ഭയ കേസില്‍ സുപ്രീംകോടതിയില്‍ വിധിക്കപ്പെട്ട, രാജ്യം കാത്തിരുന്ന വിധി പൂര്‍ണമായത് ഒരു ഉത്തര്‍പ്രദേശുകാരന്‍റെ കൈകളിലൂടെയാണ്. പ്രതികളുടെ കഴുത്തില്‍ കുരുക്കിട്ട്, കയറിന്‍റെ ലിവര്‍ വലിച്ച ആരാച്ചാര്‍ പവന്‍ ജല്ലാദ്. മീററ്റിലെ കാന്‍ഷിറാം കോളനിയിലെ താമസക്കാരനായ പവൻ ജല്ലാദിന്‍റെ കൈകളിലൂടെ നടപ്പിലാകുന്ന ഒമ്പതാമത്തെ വധശിക്ഷയാണിത്. ആഗ്ര ജയിലില്‍ ബലാത്സംഗകേസ് പ്രതി ജുമ്മൻ, ജയ്പൂരിലും അലഹബാദിലുമായി രണ്ടുപേര്‍. പട്യാലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ രണ്ടുപേര്‍ എന്നിങ്ങനെ അഞ്ച് പേരുടെ ശിക്ഷയാണ് ഇതിന് മുമ്പ് പവന്‍ ജല്ലാദിന്‍റെ കൈകകളിലൂടെ പൂര്‍ത്തിയായത്. 2013 സെപ്‌റ്റംബര്‍ 13നാണ് നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്‌ത, അക്ഷയ് താക്കൂര്‍ എന്നിവരെ വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. പിന്നാലെ ഡിസംബറില്‍ ആരാച്ചാരെ ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍വകുപ്പിന് കത്ത് അയച്ചു. പിന്നാലെയാണ് പവന്‍ ജല്ലാദ് എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പൊരിക്കലും കിട്ടാത്ത വാര്‍ത്താ പ്രധാന്യം പവന്‍ ജല്ലാജിനെ തേടിയെത്തി. രണ്ട് ആരാച്ചാര്‍മാരെയാണ് ശിക്ഷ നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്. എന്നാല്‍ രണ്ടാമത്തെ ആരാച്ചാര്‍ രോഗബാധിതനായതോടെ നാലുപേരേയും തൂക്കിലേറ്റാൻ പവൻ നിയോഗിക്കപ്പെട്ടു. തൂക്കിലേറ്റാനുളള ഉത്തരവ് വന്നതോടെ പൊലീസ് സുരക്ഷയിലായിരുന്നു ജല്ലാദിന്‍റെ തുടര്‍ജീവിതം. കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ആരാച്ചാരാണ് പവന്‍ ജല്ലാദ്. 1989ല്‍ ജയ്പൂര്‍ ജയിലില്‍ വച്ചാണ് പവന്‍ ആദ്യമായി വധശിക്ഷയുടെ ഭാഗമാകുന്നത്. ബലാത്സംഗകേസ് പ്രതിയെ തൂക്കിലേറ്റാൻ തെരഞ്ഞെടുക്കപ്പെട്ട മുത്തച്ഛന്‍ കല്ലൂറാമിനൊപ്പം പവന്‍ ജല്ലാദും ജയിലെത്തി. പ്രതിയുടെ കാലുകള്‍ ബന്ധിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്‌തത് പവനായിരുന്നു. അന്ന് പുതിയൊരു ആരാച്ചാര്‍ കൂടി ജന്മമെടുക്കുകയായിരുന്നു. ആ ആരാച്ചാര്‍ക്ക് ഇന്ന് ഒമ്പത് വിധികള്‍ പൂര്‍ത്തിയാക്കിയ അനുഭവസമ്പത്തുണ്ട്, അഭിമാനമുണ്ട്.