ന്യൂഡൽഹി:തിഹാർ ജയിലിൽ നിർഭയ കേസിലെ നാല് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. വധശിക്ഷക്കുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി തിങ്കളാഴ്‌ചയാണ് ഡമ്മികൾ തൂക്കിലേറ്റിയത്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് കയർ എത്തിച്ചത്. മണ്ണും ഗോതമ്പ് പൊടിയും ചാക്കുകളിൽ നിറച്ചാണ് ഡമ്മി നിർമിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, മുകേഷ് കുമാർ സിങ്, പവൻ എന്നിവരെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും.
നിർഭയ കേസ്; പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി
വധശിക്ഷ നടപ്പാക്കാനുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഡമ്മികൾ തൂക്കിലേറ്റിയത്
നിർഭയ കേസ്; പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി
കേസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജനുവരി 22ന് നടത്താനിരുന്ന വധശിക്ഷ മാറ്റുകയായിരുന്നു. ആരാച്ചാർ മൂന്ന് ദിവസത്തിന് ശേഷം എത്തുമെന്നും നാല് ദിവസത്തിനുള്ളിൽ പ്രതികൾക്ക് കുടുംബാംഗങ്ങളെ അവസാനമായി കാണാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അക്ഷയ് കുമാർ സിങിന്‍റെ അമ്മയും, ഭാര്യയും, സഹോദരിയുടെ മകനും നേരത്തേ തന്നെ ഇയാളെ കാണാൻ ജയിലിലെത്തിയിരുന്നു.