നിർഭയ കേസ്; പവൻ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു - Pawan Gupta
പവൻ കുമാർ ഗുപ്തയുടെ വധശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി
നിർഭയ കേസ്
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്തയുടെ വധശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. മറ്റ് മൂന്ന് പ്രതികൾക്കൊപ്പം മാർച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ എ.പി. സിംഗ് പറഞ്ഞു. തിരുത്തൽ ഹർജി സമർപ്പിക്കുന്നതിന് നിയമപരമായി സാധ്യത നിലനിൽക്കുന്ന കുറ്റവാളിയാണ് പവൻ ഗുപ്ത.