ന്യൂഡൽഹി: നിർഭയ കേസിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവ് ശിക്ഷയാക്കിമാറ്റമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിനയ് ശർമ്മ സമർപ്പിച്ച ദയാഹർജി ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.
നിർഭയ കേസ്; പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു
വിനയ് ശർമ്മ സമർപ്പിച്ച ദയാഹർജി ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു
നിർഭയ കേസ്; പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു
ജനുവരി 31ന് പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത് ഡൽഹി വിചാരണ കോടതി ഉത്തരവിറക്കിയിരുന്നു. മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നീ പ്രതികൾ നിലവിൽ തിഹാർ ജയിലിലാണ്. കേസിലെ പ്രതിയായ പവൻ ഗുപ്ത ഒഴികെയുള്ളവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. പവൻ ഗുപ്ത ഇതുവരെ ദയാഹർജി സമർപ്പിച്ചിട്ടില്ല.