ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.
നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി - സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി
നിര്‍ഭയകേസില്‍ ഇയാള്‍ക്കെതിരെയുള്ള വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
![നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി Nirbhaya case: Convict files review petition in SC seeking leniency നിര്‍ഭയ കേസ് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി 2012 ഡിസംബര്‍ 16](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5329228-379-5329228-1575977883737.jpg)
നിര്‍ഭയ കേസ്: പ്രിതികളിലൊരാള്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി
നിര്‍ഭയകേസില്‍ ഇയാള്‍ക്കെതിരെയുള്ള വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. മെയ് അഞ്ചിന് ശിക്ഷ ശരിവച്ച് സമര്‍പ്പിച്ച വിധി പുന:പരിശോധിക്കണമെന്നാണ് ആവശ്യം. കേസ് തുറന്ന കോടതിയില്‍ വാദിക്കണമെന്നും അക്ഷയ് കുമാര്‍ സിംഗിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
2012 ഡിസംബര്‍ 16നാണ് ഡല്‍ഹില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി നേരത്തെ തള്ളിയിരുന്നു.