നിര്‍ഭയ കേസ്; കേന്ദ്രത്തിന് തിരിച്ചടി, നാല് പേരുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് കോടതി - വധശിക്ഷ സ്റ്റേ
വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കാൻ കഴിയില്ലെന്ന് കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്‌ത വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അതേസമയം ഏഴ് ദിവസത്തിനകം ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, പ്രതികളായ മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്‌ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ(31) എന്നിവരോട് ആവശ്യപ്പെട്ടു.