ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ വീണ്ടും കോടതിയിൽ ഹർജി നൽകി. ദയാഹർജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ വീണ്ടും ഹർജി നൽകിയത്. ജയിൽ അധികൃതർ രേഖകൾ സമർപ്പിക്കാൻ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാട്യാല ഹൗസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയിയത്. വിനയ്, പവൻ, അക്ഷയ് എന്നിവരുടെ അഭിഭാഷകനായ എ പി സിംഗാണ് വീണ്ടും അപേക്ഷ സമർപ്പിച്ചത്. ശനിയാഴ്ചയാണ് കോടതി ഹർജി പരിഗണിക്കുക. വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളുടെയും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയിൽ അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് പ്രതികൾ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
നിർഭയ കേസ്; ദയാഹർജി രേഖകൾ വൈകിപ്പിച്ചു, പ്രതികൾ വീണ്ടും കോടതിയിൽ - Vinay Sharma
വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളുടെയും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയിൽ അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് പ്രതികൾ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്
നിർഭയ കേസ്; ദയാഹർജി രേഖകൾ വൈകിപ്പിച്ചു, പ്രതികൾ വീണ്ടും കോടതിയിൽ
തിഹാർ ജയിലിൽ കഴിയുന്ന മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുക. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് മുകേഷ് സിങ് ദയാഹർജി സമർപ്പിച്ചതിനെ തുടർന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു.