നീതിന്യായ വ്യവസ്ഥയിലെ സംശയങ്ങൾ നീങ്ങി: ദേശീയ വനിത കമ്മിഷൻ - NCW chief
നീണ്ട നിയമ യുദ്ധത്തിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നീതി നേടിയതെന്നും വധശിക്ഷ നടപ്പിലാക്കിയതോടെ നിയമ വ്യവസ്ഥയിലുള്ള സംശയങ്ങൾ നീങ്ങിയെന്നും രേഖ ശർമ പറഞ്ഞു
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതിലൂടെ നിർഭയക്ക് നീതി ലഭിച്ചെന്ന് ദേശീയ വനിത കമ്മിഷൻ രേഖ ശർമ പറഞ്ഞു. നിയമ വ്യവസ്ഥയിലെ പഴുതുകൾ പ്രതികൾ ദുരുപയോഗം ചെയ്തെന്നും രേഖ ശർമ അഭിപ്രായപ്പെട്ടു. നീണ്ട നിയമ യുദ്ധത്തിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നീതി നേടിയതെന്നും മകൾക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ ഒരിക്കലും പ്രതീക്ഷ നഷ്‌ടപ്പെടാതെയാണ് അവർ പ്രവർത്തിച്ചതെന്നും രേഖ ശർമ കൂട്ടിച്ചേർത്തു. വധശിക്ഷ നടപ്പിലാക്കിയതോടെ നിയമ വ്യവസ്ഥയിലുള്ള സംശയങ്ങൾ നീങ്ങിയെന്നും രേഖ ശർമ പറഞ്ഞു.