ഗുവാഹത്തി:ഗുവാഹത്തിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (നിപ്പർ) ഗവേഷകർ 3 ഡി ആന്‍റിമൈക്രോബയൽ ഫെയ്സ് ഷീൽഡ് (മുഖാവരണം) വികസിപ്പിച്ചു.
കൊവിഡ് പ്രതിരോധം; 3ഡി ഉൽപന്നങ്ങൾ വികസിപ്പിച്ച് നിപ്പർ ഗുവാഹത്തി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്
മൂക്ക്, വായ, കണ്ണുകൾ എന്നിവയിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മൂന്ന് പാളികളുള്ള പ്രത്യേക ഫെയ്സ് മാസ്കും നിപ്പർ സൃഷ്ടിച്ചിട്ടുണ്ട്.
സമഗ്രമായ പഠനത്തിന് ശേഷമാണ് മാസ്ക് വികസിപ്പിച്ചത്. മൂക്ക്, വായ, കണ്ണുകൾ എന്നിവയിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മൂന്ന് പാളികളുള്ള പ്രത്യേക ഫെയ്സ് മാസ്കും നിപ്പർ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വിലകുറഞ്ഞതും ധരിക്കാൻ വളരെ എളുപ്പവുമാണ്. ഈ സോളിഡ് ഷീൽഡ് സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കാം. മാസ്കിന് സൂക്ഷ്മജീവ വൈറസുകൾ പടരുന്നത് തടയാൻ കഴിയും.
വാതിലുകൾ, വിൻഡോകൾ, ഡ്രോയറുകൾ, ലിഫ്റ്റുകൾ തുറക്കുന്നതിനും കമ്പ്യൂട്ടർ കീബോർഡ് കീ അമർത്തുന്നതിനും സ്വിച്ചുകൾ ഓണാക്കുന്നതിനും ഓഫാക്കുന്നതിനും കൈത്തണ്ടയ്ക്ക് ഉപയോഗിക്കാവുന്ന ഹുക്കും നിപ്പർ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണം ഉപയോഗിക്കുന്നത് കൈകളിലൂടെ വൈറസ് പടരുന്നത് തടയാൻ കഴിയുമെന്ന് നിപ്പർ ഗവേഷകർ പറഞ്ഞു.