മുസാഫർനഗറിൽ ഒമ്പത് പേർ കൊവിഡ് മുക്തരായി - Nine patients recover from COVID-19 in Muzaffarnagar
നിലവിൽ 14 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്
![മുസാഫർനഗറിൽ ഒമ്പത് പേർ കൊവിഡ് മുക്തരായി മുസാഫർനഗർ ഒമ്പത് പേർ കൊവിഡ് മുക്തരായി ഉത്തർപ്രദേശ് Nine patients recover from COVID-19 in Muzaffarnagar Muzaffarnagar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6992162-753-6992162-1588168472568.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഒമ്പത് പേർ കൊവിഡ് രോഗ മുക്തരായി. നിലവിൽ ജില്ലയിൽ 14 പേരാണ് ചികിത്സയിൽ തുടരുന്നത്. മുസാഫർനഗറിൽ കൊവിഡ് 19 ബാധിച്ച 23 പേരിൽ ഒമ്പത് പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് സെൽവ ജെ കുമാരി പറഞ്ഞു. 1184 സാമ്പിളുകളാണ് ജില്ലയിൽ നിന്നും പരിശോധനക്ക് അയച്ചത്. ഇതിൽ 1142 ഫലങ്ങളും നെഗറ്റീവ് ആണ്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും സെൽവ ജെ കുമാരി വ്യക്തമാക്കി. ലോക്ക് ഡൌൺ നിർദേശങ്ങൾ ലംഘിച്ചതിന് 765 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1388 വാഹനങ്ങളും പിടിച്ചെടുത്തു. 48,68,600 രൂപ പിഴയും ഈടാക്കി.