ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്‌ച പൊലീസ് നടത്തിയ പരിശോധനയില്‍ 50 കിലോയോളം ലഹരി മരുന്നുമായി ഒമ്പത് പേര്‍ പിടിയില്‍. പൊപ്പി, കന്നബീസ്, ഹെറോയിന്‍ എന്നീ മാരക ലഹരി മരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗര്‍ നൗഗാമില്‍ നിന്ന് 550 ഗ്രാം ലഹരി മരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. രമേശ് ചന്ദര്‍, രവി കുമാര്‍, രാം എന്നിവരാണ് പിടിയിലായത്.
ജമ്മു കശ്‌മീരില്‍ മാരക ലഹരി മരുന്നുമായി ഒമ്പത് പേര്‍ പിടിയില്‍ - ജമ്മു കശ്‌മീര്‍
പൊപ്പി, കന്നബീസ്, ഹെറോയിന്‍ എന്നീ മാരക ലഹരി മരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ജമ്മുവിലെ പൊനിഛക്കില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ ലഹരി മരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. ദീപു ശര്‍മ, ഷഹില്‍ ചൗധരി, അനില്‍ സിംഗ് എന്നിവരാണ് പിടിയിലായത്. ലഹരി മരുന്ന് ബസിലൂടെ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
റയ്‌സി ജരനുഭാഗയില്‍ നടന്ന പരിശോധനയില്‍ മൂന്ന് കിലോ ലഹരി മരുന്നുമായി ഒരാള്‍ പിടിയിലായി. രഞ്ജിത് സിംഗ് എന്നയാളാണ് പൊലീസ് പിടിയിലായത്. രാംബന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 40 കിലോ ലഹരി മരുന്ന് കണ്ടെത്തി. പരംജീത്ത് സിങ് എന്നയാളാണ് ലഹരിമരുന്ന് കടത്തിയത്. ഉദംപൂരില്‍ നടത്തിയ പരിശോധനയില്‍ 150 ഗ്രാം ലഹരി മരുന്നുമായി കുല്‍ദീപ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായും പൊലീസ് അറിയിച്ചു.