ഹൈദരാബാദ്: തെലങ്കാനയില്‍ 1451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.20 ലക്ഷത്തിലെത്തി. 89 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് രോഗവിമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 1265 ആയി ഉയര്‍ന്നു.
തെലങ്കാനയില്‍ 1451 പേര്‍ക്ക് കൂടി കൊവിഡ് - COVID-19 cases in Telangana
24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 9 പേര്‍ കൂടി തെലങ്കാനയില്‍ മരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും 235 പേരും, രംഗറെഡ്ഡിയില്‍ നിന്ന് 104 പേരും, മെഡ്‌ചാല്‍ മല്‍ക്കജ്‌ഗിരിയില്‍ നിന്നും 101 പേരും ശേഷിക്കുന്നവര്‍ മറ്റ് ജില്ലകളില്‍ നിന്നും ഉള്‍പ്പെടുന്നു. നിലവില്‍ 22,774 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 42,497 സാമ്പിളുകളാണ് പരിശോധന വിധേയമാക്കിയത്. ഇതുവരെ 37.89 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.57 ശതമാനമാണ്. അതേസമയം ദേശീയ ശരാശരി 1.5 ശതമാനമാണ്.