ഹൈദരാബാദ്: കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ. ഇതിനിടെ നിലവിൽ തങ്ങൾ വികസിപ്പിച്ചെടുത്ത മരുന്ന് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ ആരംഭിച്ചിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്).
കൊവിഡിനെ തുരത്താൻ പുതിയ കണ്ടുപിടിത്തവുമായി എൻഐഎച്ച്
ആന്‍റി ഇൻഫ്ലാമേറ്ററി ട്രീറ്റ്‌മെന്‍റ് ബാരിസിറ്റിനിബും ഗിലീഡ് സയൻസസ് ഇൻകോർപ്പറേറ്റഡിന്‍റെ ആന്‍റി വൈറൽ ഡ്രഗ് റെമ്ഡിസിവിറും സംയുക്തമായി കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്നാണ് എൻഐഎച്ച് അവകാശപ്പെടുന്നത്
ആന്റി ഇൻഫ്ലാമേറ്ററി ട്രീറ്റ്‌മെന്‍റ് ബാരിസിറ്റിനിബും ഗിലീഡ് സയൻസസ് ഇൻകോർപ്പറേറ്റഡിന്‍റെ ആന്‍റി വൈറൽ ഡ്രഗ് റെമ്ഡിസിവിറും സംയുക്തമായി കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്നാണ് എൻഐഎച്ച് അവകാശപ്പെടുന്നത്. നിലവിൽ യുഎസിൽ കൊവിഡ് ബാധിച്ച മുതിർന്നവരിൽ ഈ മരുന്നിന്‍റെ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു. തുടർന്നും ആയിരത്തിലധികം ആളുകളിൽ പഠനം നടത്തുമെന്നാണ് പ്രതീക്ഷ. ഈ മരുന്ന് കൊവിഡ് മരണ നിരക്ക് കുറക്കുന്നതുൾപ്പെടെ അധിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസ് ഡയറക്ടർ ആന്‍റണി ഫൗസി പറയുന്നത്. മരുന്ന് അകത്ത് ചെന്നാൽ പെട്ടെന്ന് തന്നെ രോഗ മുക്തി ഉണ്ടാകുമെന്നതിനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.