ഡിസംബർ ഒന്ന് മുതൽ പഞ്ചാബിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് അമരീന്ദർ സിംഗ് - പഞ്ചാബിൽ രാത്രികാല കർഫ്യൂ
രാത്രി 10 നും പുലർച്ചെ അഞ്ചിനും ഇടയിലാണ് കർഫ്യൂ. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ ഡിസംബർ ഒന്നുമുതൽ ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
ഡിസംബർ 1 മുതൽ പഞ്ചാബിൽ രാത്രികാല കർഫ്യൂ; അമരീന്ദർ സിംഗ്
ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ഡിസംബർ ഒന്ന് മുതൽ പഞ്ചാബില്‍ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. രാത്രി 10 നും പുലർച്ചെ അഞ്ചിനും ഇടയിലാണ് കർഫ്യൂ എന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ ഡിസംബർ ഒന്നുമുതൽ ഇരട്ടിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതായത് നിലവിലുള്ള പിഴ 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തും.