കുളുവിൽ കഞ്ചാവ് കടത്തിയ വിദേശി പിടിയിൽ - arrested for allegedly smuggling charas
നൈജീരിയൻ സ്വദേശിയായ ഹെൻറി ഒനുചുവ് മാർക്കിനെയാണ് അറസ്റ്റിലായത്
കുളുവിൽ കഞ്ചാവ് കടത്തിയ വിദേശി പിടിയിൽ
ഷിംല:ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ കഞ്ചാവ് കടത്തിയ കേസിൽ നൈജീരിയൻ സ്വദേശിയായ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ താമസക്കാരനായ ഹെൻറി ഒനുചുവ് മാർക്കിനെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കൂടുതൽ അന്വേഷണത്തിനായി ഇയാളെ കുളുവിലെത്തിച്ചു. കഴിഞ്ഞ ആറ് വർഷമായി പാസ്‌പോർട്ടും വിസയും ഇല്ലാതെ ഹെൻറി ഇന്ത്യയിൽ താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തി.