സൈബർ തട്ടിപ്പ്; നൈജീരിയൻ പൗരൻ പിടിയിൽ
മെബെഗാവു അലക്‌സിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
റാഞ്ചി: സൈബർ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ . മെബെഗാവു അലക്‌സ് എന്നയാളെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബിസിനസുകാരനും ചേംബർ ഓഫ് കൊമേഴ്‌സ് മേധാവിയുമായ നിർമ്മൽ ജുൻജുൻവാലയെ കബളിപ്പിച്ച് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അലക്‌സ് അറസ്റ്റിലായത്. ഇയാൾക്കെതിരെ 2019 നവംബർ 30 ന് സൈബർ സെല്ലിൽ ജുൻജുൻവാല കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പൂനൈയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അലക്‌സ് നേരത്തെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളെ വിട്ടയച്ചിരുന്നു.