ന്യൂഡൽഹി: ഡിഎസ്‌പി ദേവീന്ദർ സിംഗ് ഉൾപ്പെട്ട ഭീകരവാദ കേസ് എൻഐഎ ഏറ്റെടുത്തു. ദേവീന്ദർ സിംഗിനെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് കൂടുതൽ ചോദ്യം ചെയ്യും. അതേസമയംചൊവ്വാഴ്‌ച എൻഐഎ സംഘം ശ്രീനഗറിൽ മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുമായുള്ള ബന്ധത്തപ്പറ്റി നിരവധി വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിഎസ്‌പി ദേവീന്ദർ സിംഗ് ഉൾപ്പെട്ട ഭീകരവാദ കേസ് എൻഐഎ ഏറ്റെടുത്തു - Syed Naveed
ദേവീന്ദർ സിംഗിനെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് കൂടുതൽ ചോദ്യം ചെയ്യും.
ഡിഎസ്‌പി ദേവീന്ദർ സിംഗ് ഉൾപ്പെട്ട ഭീകരവാദ കേസ് എൻഐഎ ഏറ്റെടുത്തു
ജനുവരി 11നാണ് കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റില്‍ ജമ്മു കശ്‌മീര്‍ ഡിഎസ്‌പി ഭീകരർക്കൊപ്പം പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് എകെ 47 തോക്കുകളും പിടികൂടി. അതേസമയം പാർലമെന്‍റ് ആക്രമണക്കേസിൽ പ്രതിയായ അഫ്‌സല്‍ ഗുരുവിന് സഹായമൊരുക്കിയത് ദേവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട് . തീവ്രവാദികളെ സഹായിച്ചതിന് 12 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്നും പണത്തിന് വേണ്ടിയാണ് ഇയാൾ തീവ്രവാദികളെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു.