കേരളം

kerala

ETV Bharat / bharat

പുല്‍വാമ ഭീകരാക്രമണം: കാറിന്‍റെ വിശദാംശങ്ങള്‍ തേടി എന്‍ഐഎ - nia

ചുവന്ന മാരുതി ഇക്കോ കാര്‍ ബസുകളുടെ സമീപത്തേക്ക് വന്നു. ഡ്രൈവറോട് ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി.

pulwama

By

Published : Feb 17, 2019, 6:22 PM IST

പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേര്‍ ഉപയോഗിച്ച കാറിന്‍റെ വിശദാംശങ്ങള്‍ തേടി എന്‍ഐഎ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ എന്‍ഐഎ പരിശോധന നടത്തി. ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പായി മാരുതി ഇക്കോ കാറില്‍ വരുന്നത് കണ്ടതായാണ് സിആര്‍എപിഎഫ് ജവാന്മാരുടെ മൊഴി. സംഭവസ്ഥലത്ത് നിന്നും ഫോറന്‍സിക് വിദഗ്‍ധർ ഇക്കോ കാറിന്‍റെ ബമ്പറും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കാറിന്‍റെ വിശദാംശങ്ങള്‍ തേടി എന്‍ഐഎ സംഘം ഫാക്ടറിയില്‍ പരിശോധന നടത്തിയത്.

78 ബസുകളിലായി 2500 സൈനികരായിരുന്നു ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത്. ഇതിൽ 2,4 ബസുകളിലെ സിആര്‍പിഎഫ് ജവാന്മാരാണ് സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ചുവന്ന മാരുതി ഇക്കോ കാര്‍ സര്‍വീസ് റോഡില്‍ നിന്നും ബസുകളുടെ സമീപത്തേക്ക് വന്നു. ഡ്രൈവറോട് ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി.

സ്ഫോടക വസ്തുക്കള്‍ കാറില്‍ തയ്യാറാക്കിയത് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഖാസി റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണ വിദഗ്‍ധനായ ഖാസി റഷീദ് ഇതിനായി മാത്രം പാകിസ്ഥാനിൽ നിന്ന് പുൽവാമയിൽ എത്തിയെന്നാണ് നിഗമനം. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ച് ബോംബുണ്ടാക്കാൻ സമയം അധികം എടുക്കുമെന്നതിനാൽ കൂടുതല്‍ വാഹനങ്ങളില്‍ ബോംബ് സജ്ജീകരിച്ചിരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പുല്‍വാമ മോഡലില്‍ അക്രമം നടത്താനായി ജയ്ഷെ മുഹമ്മദ് സമീപിച്ചിരുന്നതായി 2017-ല്‍ അർജു ബഷാര്‍ എന്ന യുവാവ് പൊലീസിനെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണോയെന്ന് കണ്ടെത്താൻ അര്‍ജു ബഷാറിനെയും എൻഐഎ ചോദ്യം ചെയ്തു.

ABOUT THE AUTHOR

...view details