കേരളം

kerala

ETV Bharat / bharat

ഐഎസ് ബന്ധം: കോയമ്പത്തൂരില്‍ എൻഐഎ റെയ്ഡ് - കോയമ്പത്തൂർ

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഐഎസിന്‍റെ കോയമ്പത്തൂർ മൊഡ്യൂളിന് എതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.

എൻഐഎ റെയ്ഡ്

By

Published : Jun 12, 2019, 1:23 PM IST

കോയമ്പത്തൂര്‍: ശ്രീലങ്കൻ ഭീകരാക്രമണവുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിലെ ഏഴ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഐഎസിന്‍റെ കോയമ്പത്തൂർ മൊഡ്യൂളിന് എതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അന്വേഷണത്തിന്‍റെ തുടർച്ചയെന്നോണമാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. അമ്പുനഗർ, കുണിയമുത്തൂർ, ഉക്കടം എന്നിവിടങ്ങളില്‍ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാക്കളുടെ വീടുകളിലാണ് പരിശോധന. കഴിഞ്ഞ ഏപ്രിലിലും എൻഐഎ കേരളം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിലെ പ്രതികൾ കേരളത്തില്‍ സന്ദർശനം നടത്തിയിരുന്നു എന്ന ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്ന് റെയ്ഡ് നടത്തിയത്.

ABOUT THE AUTHOR

...view details