ചെന്നൈ: ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ എൻ ഐ എ പരിശോധന തുടരുന്നു. 65 ലധികം മലയാളികൾ നിരീക്ഷണത്തിലാണ്. തൗഹീദ് ജമാഅത്തുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിൽ. ഇവർ പങ്കെടുത്ത യോഗത്തിന്‍റെ വിവരങ്ങൾ എൻ ഐ എക്ക് കിട്ടി. കുംഭകോണത്ത് മലയാളികളെ ചോദ്യം ചെയ്യുന്നു.കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള യുവാക്കളെ ആകർഷിക്കാനുള്ള സഹ്രാൻ ഹാഷിമിന്റെ പ്രദേശിക ഭാഷാ വീഡിയോകളും അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്;മലയാളികളികള്‍ നിരീക്ഷണത്തില്‍ - എൻ ഐ എ പരിശോധന
ശ്രീലങ്കൻ സ്ഫോടനത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന
എൻ ഐ എ റെയ്ഡ് തുടരുന്നു
ശ്രീലങ്കൻ സ്ഫോടനത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്. തിരുവള്ളൂരിൽ നിന്ന് റോഷൻ എന്നയാളെയും ചെന്നൈക്കടുത്ത് നിന്ന് ശ്രീലങ്കൻ സ്വദേശിയേയും തമിഴ്നാട് പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ സ്ഫോടന പരമ്പര നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് കസ്റ്റഡിയിൽ എടുത്തവരുടെ മൊഴിയിൽ നിന്ന് വ്യക്തമായി.കേരളത്തിൽ പുതുവത്സര രാവിൽ ചാവേർ സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
Last Updated : May 3, 2019, 3:20 PM IST