ന്യൂഡൽഹി:തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് കൂടുതർ ചോദ്യം ചെയ്യും. ജമ്മുകശ്‌മീരില്‍ നിന്ന് ഡൽഹിയിൽ എത്തിച്ചാകും എൻഐഎ സംഘം ചോദ്യം ചെയ്യുക. ചൊവ്വാഴ്‌ച എൻഐഎ സംഘം ശ്രീനഗറിൽ വച്ച് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുമായുള്ള ബന്ധത്തപ്പറ്റി നിരവധി വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ വീണ്ടും ചോദ്യം ചെയ്യും - ജമ്മു കശ്മീർ ഡിഎസ്പി ഭീകരർക്കൊപ്പം പിടിയിലായത്
ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്‌മീര്‍ ഡിഎസ്‌പിയെ ചൊവ്വാഴ്‌ച എൻഐഎ ചോദ്യം ചെയ്തിരുന്നു. ഹിസ്ബുൾ തീവ്രവാദികളെ ഷോപ്പിയാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്നതിനാണ് ഇയാള്‍ സഹായിച്ചത്
ഡിഎസ്പി ദേവീന്ദർ സിങിനെ വീണ്ടും ചോദ്യം ചെയ്യും
കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റില്‍വച്ചാണ് ജമ്മു കശ്‌മീര്‍ ഡിഎസ്‌പി ഭീകരർക്കൊപ്പം പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് എകെ 47 തോക്കുകളും പിടികൂടി. അതേസമയം പാർലമെന്‍റ് ആക്രമണക്കേസിൽ പ്രതിയായ അഫ്‌സല്‍ ഗുരുവിന് സഹായമൊരുക്കിയത് ദേവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നു. തീവ്രവാദികളെ സഹായിച്ചതിന് 12 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്നും പണത്തിന് വേണ്ടിയാണ് ഇയാൾ തീവ്രവാദകളെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു.