ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖ, ഡൽഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു, ആദിവാസി നേതാവ് ഫാദർ സ്റ്റാൻ സ്വാമി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കുറ്റപത്രം. അവർ 2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവിൽ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചതായി അധികൃതർ പറഞ്ഞു. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതായി എൻഐഎ വക്താവും ഏജൻസിയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലുമായ സോണിയ നാരംഗ് അറിയിച്ചു.
ഭീമ കൊറേഗാവ് കേസ്; എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു - Bhima Koregaon case
സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖ, ഡൽഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു, ആദിവാസി നേതാവ് ഫാദർ സ്റ്റാൻ സ്വാമി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കുറ്റപത്രം.
എൻഐഎ
2018 ജനുവരി ഒന്നിന് കൊറെഗാവ് യുദ്ധത്തിന്‍റെ 200-ാം വാർഷികാഘോഷത്തിനിടയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമവുമായി ബന്ധപ്പെട്ടാണ് കേസ്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് പ്രൊഫസർ ആനന്ദ് തെൽതുമ്പ്‌ഡെ, ഭീമ കൊറേഗാവ് ശൗര്യ ദിൻ പ്രേണാ അഭിയാൻ ഗ്രൂപ്പിലെ പ്രവർത്തകരായ ജ്യോതി ജഗ്‌താപ്, സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഈ വർഷം ജനുവരി 24 നാണ് എൻഐഎ കേസ് ഏറ്റെടുത്തത്.