ബെംഗലൂരു: ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് ബംഗ്ലാദേശ് പൗരൻ ഉൾപ്പെടെ 11 ജമാഅത്ത് ഉൽ മുജാഹിദ്ദീൻ (ജെഎംബി) തീവ്രവാദികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. നജീർ ഷെയ്ക്ക് (25), ആരിഫ് ഹുസൈൻ (24), ആസിഫ് ഇക്ബാൽ (23), കടോർ കാസി (33), ഹബീബുർ റഹ്മാൻ (28), മുഹമ്മദ് ദിൽവാർ ഹുസൈൻ (28), മുസ്താഫിസുർ റഹ്മാൻ (39), ആദിൽ ഷെയ്ക്ക് (27), അബ്ദുൾ കരീം (21), മൊസറഫ് ഹുസൈൻ (22), ബംഗ്ലാദേശ് നിവാസിയായ ജാഹിദുൽ ഇസ്ലാം (40) എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഏജൻസി വക്താവ് പറഞ്ഞു.
ബെംഗലൂരുവിൽ 11 തീവ്രവാദികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു - ജമാഅത്ത് ഉൽ മുജാഹിദ്ദീൻ
ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജമാഅത്ത് ഉൽ മുജാഹിദ്ദീൻ തീവ്രവാദികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കുറ്റപത്രം
കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ചിക്കബനവര പ്രദേശത്ത് ജെഎംബി അംഗങ്ങൾ വീട് വാടകയ്ക് എടുക്കുകയും തീവ്രവാദ ക്യാമ്പുകളടക്കം സംഘടിപ്പിക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്ന് മാരകവസ്തുകളും പിടിച്ചെടുത്തിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീന്‍റെ ഒളിവിൽ കഴിയുന്ന മറ്റ് അംഗങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.