കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് കടത്തിയ ഇന്ത്യൻ വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർക്ക് നാല് വർഷം തടവ് ശിക്ഷക്ക് വിധിച്ച് കൊൽക്കത്തയിലെ പ്രത്യേക എൻഐഎ കോടതി. ഇരുവർക്കും 3000 രൂപ പിഴയും കോടതി ഈടാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശികളായ ഹബീബൂർ റഹ്‌മാൻ, ഫക്കീറുൾ ഷെയ്‌ഖ് എന്നിവർക്കെതിരെയാണ് കോടതി വിധി.
വ്യാജനോട്ട് കേസിൽ കൊല്‍ക്കത്തയില്‍ രണ്ട് പേർക്ക് നാല് വർഷം കഠിന തടവ്
പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശികളായ പ്രതികൾക്ക് കോടതി 3000 രൂപ വീതം പിഴയും ഈടാക്കിയിട്ടുണ്ട്.
വ്യാജനോട്ട് വ്യചരിപ്പിച്ച കേസിൽ രണ്ട് പേർക്ക് നാല് വർഷം കഠിന തടവ്
2017 മാർച്ച് ആറിനാണ് ഇരുവരിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് എൻഐഎ പ്രധാന വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ വീണ്ടും കേസ് ചുമത്തി.