ശ്രീനഗര്‍:കശ്മീരിലെ തെക്കന്‍ പുല്‍വാമയില്‍ ബുധനാഴ്ച്ച രാവിലെ എന്‍.ഐ.എ റെയ്‌ഡ് നടത്തി. കശ്മീർ പൊലീസിന്‍റയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും സഹകരണത്തോടെയായിരുന്നു റെയ്‌ഡ്. നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ -ഇ - മുഹമമദിന്‍റെ പ്രവര്‍ത്തകന്‍ സാഹിദ് അഹമ്മദിന്‍റെ വീട്ടിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ. പുൽവാമ ജില്ലയിലെ കക്പോറ, ദ്രുബ്‌ഗാം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.
കശ്‌മീരില്‍ എന്‍.ഐ.എ റെയ്‌ഡ് - എന്‍.ഐ.എ
നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ -ഇ - മുഹമ്മദിന്‍റെ പ്രവര്‍ത്തകന്‍ സാഹിദ് അഹ്മദിന്‍റെ വീട്ടിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ. പുൽവാമ ജില്ലയിലെ കക്പോറ, ദ്രുബ്‌ഗാം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.
![കശ്‌മീരില്‍ എന്‍.ഐ.എ റെയ്ഡ് National Investigation Agency Jammu and Kashmir raid in pulwama pulwama raid raid in Kakpora and Drubgam കശ്‌മീര്‍ എന്‍.ഐ.എ ജെയ്ഷെ -ഇ - മുഹമ്മദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6207276-1075-6207276-1582701435306.jpg)
കശ്‌മീരില്‍ എന്‍.ഐ.എ റെയ്ഡ്
തെക്കൻ കശ്മീരിലെ ഒരു സിവിലിയന്‍റെ വസതിയിലും എൻഐഎ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാഗ്രോട്ട ഏറ്റുമുട്ടൽ കേസ് എൻഐഎ അന്വേഷിച്ചുതുടങ്ങി ഏകദേശം ഒരു മാസത്തിന് ശേഷമാണ് റെയ്ഡുകൾ നടക്കുന്നത്. ജനുവരി 31 ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടോൾ പ്ലാസയിൽ യാത്ര ചെയ്ത ട്രക്കിനെ പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.