ശ്രീനഗര്‍: പുൽവാമ ആക്രമണ കേസില്‍ പ്രതിയായ ഇർഷാദ് അഹ്മദ് രേഷിയുടെ വീട് ദേശീയ അന്വേഷണ ഏജൻസി എൻഐഎ പിടിച്ചെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് പുൽവാമയിലെ രത്‌നിപോര പ്രദേശത്തെ വീടിന് പുറത്ത് ഒട്ടിച്ചു. നിരോധിത സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്ത് വിനിയോഗിച്ചെന്നാണ് എന്‍.ഐ.എയുടെ വാദം. നിയമവിരുദ്ധ (ആക്റ്റിവിറ്റീസ്) പ്രിവൻഷൻ ആക്റ്റ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.
പുൽവാമ ആക്രമണ കേസ് പ്രതിയുടെ വീട് എന്‍.ഐ.എ പിടിച്ചെടുത്തു - പുൽവാമ ആക്രമണ കേസ് പ്രതിയുടെ എന്‍.ഐ.എ പിടിച്ചെടുത്തു
നിരോധിത സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്ത് വിനിയോഗിച്ചെന്നാണ് എന്‍.ഐ.എയുടെ വാദം.
എന്നാല്‍ ഈ സ്വത്ത് വില്‍ക്കുകയൊ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല. പുൽവാമ ജില്ലയിലെ രത്‌നിപോര പ്രദേശത്തെ നസീർ അഹ്മദ് രേഷിയുടെ മകൻ ഇർഷാദ് അഹ്മദ് രേഷിയെ 2019 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ജയ്ഷ് ഇ മുഹമ്മദിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇര്‍ഷാദെന്ന് എന്‍.ഐ.എ പറഞ്ഞു. തീവ്രവാദികള്‍ക്ക് താമസം അടക്കമുള്ള സഹായം ചെയ്ത് കൊടുത്തത് ഇര്‍ഷാദനെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ഫെബ്രുവരി 14ന് ജമ്മു ശ്രീനഗർ ദേശീയപാതയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 40 സൈനികര്‍ മരിച്ചിരുന്നു.