മുംബൈ: മുംബൈയില്‍ ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാ ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാൻ എൻ.ഐ.എ നിര്‍ദേശിച്ചു.
മുംബൈയിൽ എൻ.ഐ.എ ഉദ്യോഗസ്ഥന് കൊവിഡ് - കൊവിഡ് 19
മഹാരാഷ്‌ട്രയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,817 ആയി

മുംബൈയിൽ എൻ.ഐ.എ ഉദ്യോഗസ്ഥന് കൊവിഡ്
മഹാരാഷ്‌ട്രയില്‍ 394 പുതിയ കൊവിഡ് കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,817 ആയി. കഴിഞ്ഞ ദിവസം മാത്രം 18 പേര്‍ രോഗം ബാധിച്ച് മരിച്ചു. അതേസമയം ഇന്ത്യയില്‍ 23,452 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,814 പേര്‍ രോഗമുക്തരാവുകയും 723 പേര്‍ മരിക്കുകയും ചെയ്‌തു.