ന്യൂഡല്‍ഹി: വിജയവാഡ ചാരവൃത്തി കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി കൊടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായെന്ന് എന്‍ഐഎ വ്യക്തമാക്കി. മുഹമ്മദ് ഹരൂണ്‍ ഹാജി അബ്‌ദുള്‍ റെഹ്‌മാന്‍ ലക്‌ദാവാലയാണ് പിടിയിലായത്. മുംബൈയിലുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ നിരവധി തവണ കറാച്ചി സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിജയവാഡ ചാരവൃത്തി കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍ - NIA arrests Vijayawada espionage case
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു
വിജയവാഡ ചാരവൃത്തി കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
നാവിക സേനയിലെ ഉദ്യോഗസ്ഥരെ പ്രലോഭനങ്ങളില്‍ വീഴ്‌ത്തിയാണ് ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത്. 2019 ഡിസംബറിലാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നത്. 11 നാവിക സേന ഉദ്യോഗസ്ഥരുള്‍പ്പെടെ 14 പേരെ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്‌തിരുന്നു.