ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികൾക്ക് വിവിധ തരത്തിൽ സഹായമെത്തിച്ച പുൽവാമ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. പുൽവാമയിലെ കക്‌പോരയിൽ താമസിക്കുന്ന ബിലാൽ അഹമ്മദിനെയാണ് പിടികൂടിയത്. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് ബിലാൽ. ഇയാളെ ജമ്മുവിലെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു.
പുൽവാമ ആക്രമണം: സഹായി അറസ്റ്റില്‍ - NIA arrests Pulwama resident
ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരർക്ക് ജയ്‌ഷെ മുഹമ്മദ് സംഘവുമായി ആശയവിനിമയം നടത്താൻ അറസ്റ്റിലായ പ്രതി മൊബൈൽ ഫോണുകൾ നൽകുകയും ഒളിവിൽ കഴിയാൻ വീട്ടിൽ സൗകര്യം നൽകുകയും ചെയ്‌തുവെന്ന് എൻഐഎ അറിയിച്ചു.
പുൽവാമ ആക്രമണം
ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരർക്ക് ജയ്‌ഷെ മുഹമ്മദ് സംഘവുമായി ആശയവിനിമയം നടത്താൻ ബിലാൽ മൊബൈൽ ഫോണുകൾ നൽകുകയും ഒളിവിൽ കഴിയാൻ വീട്ടിൽ സൗകര്യം നൽകുകയും ചെയ്‌തുവെന്ന് എൻഐഎ അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ജയ്ഷെ മുഹമ്മദിന്‍റെ ചാവേർ ആക്രമണം നടന്നത്. സംഭവത്തിൽ നാൽപതിലധികം ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.