ന്യൂഡല്‍ഹി: കര്‍ണാടക വ്യാജ നോട്ട് കേസില്‍ ഒരാള്‍ കൂടെ പിടിയിലായതായി എന്‍ഐഎ. 2018 സെപ്‌തംബറില്‍ പശ്ചിമ ബംഗാള്‍, മെല്‍ഡ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വ്യാജ നോട്ട് കടത്തിയ കേസിലാണ് അറസ്റ്റ്. ആര്‍. വിയജ് എന്നയാളാണ് അറസ്റ്റിലായത്.
കര്‍ണാടക വ്യാജ നോട്ട് കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍ - NIA
നാല് പേരെ കര്‍ണാടകയില്‍ നിന്നും രണ്ട് പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.
![കര്‍ണാടക വ്യാജ നോട്ട് കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍ NIA arrests Fake Indian Currency Notes trafficker കര്‍ണാടക വ്യാജ നോട്ട് കടത്ത് കേസ് കര്‍ണാടക കര്‍ണാടക ന്യൂഡല്‍ഹി NIA Fake Indian Currency Notes trafficker](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7837760-920-7837760-1593531400455.jpg)
കര്‍ണാടക വ്യാജ നോട്ട് കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍
പദ്ധതി ആസൂത്രണത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തതെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസില്‍ നേരത്ത് ആറ് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. നാല് പേരെ കര്‍ണാടകയില്‍ നിന്നും രണ്ട് പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. 6,84,000 രൂപ വിലമതിക്കുന്ന വ്യാജ നോട്ടാണ് കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതാണ്. ഇയാള്‍ക്കെതിരായ കുറ്റപത്രവും ഉടന്‍ സമര്‍പ്പിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.