പാകിസ്ഥാൻ ബന്ധം സംശയിക്കുന്ന കർണാടക സ്വദേശി അറസ്റ്റിൽ - കർണാടക സ്വദേശി പിടിയിൽ
സയ്യിദ് ഇദ്രീസ് സാബി സബ മുന്നയെയാണ് എൻഐഎ പിടികൂടിയത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്‌തുവരുന്നു
1
ബെംഗളുരു:പാകിസ്ഥാൻ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എൻഐഎ അറസ്റ്റ് ചെയ്‌തു. 25കാരനായ സയ്യിദ് ഇദ്രീസ് സാബി സബ മുന്നയാണ് അറസ്റ്റിലായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്‌തുവരുന്നു. ഇതിനുമുമ്പ് മൂന്ന് തവണ സയ്യിദിനെ എൻഐഎ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. കോടതിയുടെ അനുമതി ലഭിച്ച ശേഷം സയ്യിദിനെ പശ്ചിമ ബംഗാളിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.