ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ആഗ്ര ഹൈവേയില്‍ സ്യൂട്ട്‌കേസിന് മുകളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെയും കൊണ്ട് അമ്മ പാലായനം ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സ്യൂട്ട് കേസിന് മുകളില്‍ ഉറങ്ങുന്ന കുഞ്ഞിനെയും കൊണ്ട് പാലായനം ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങള്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍.
ട്രോളിക്ക് മുകളില്‍ ഉറങ്ങുന്ന കുഞ്ഞുമായി പാലായനം ചെയ്യുന്ന അമ്മ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍
റിപ്പോര്‍ട്ട് നാലാഴ്‌ചക്കകം സമര്‍പ്പിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്
ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും ഉടന്‍ വിദശീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും, ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിനും നോട്ടിസ് നല്‍കി. ഇത് സംബന്ധിച്ച് എന്ത് നടപടിയെടുത്തു എന്നതുള്‍പ്പെടെ വിദശീകരിക്കുന്ന റിപ്പോര്‍ട്ട് നാലാഴ്‌ചക്കകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പഞ്ചാബില്‍ നിന്നും യുപിയിലെ ഝാന്‍സിയിലേക്കാണ് ഈ സ്‌ത്രീയടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് പ്രാദേശിക ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.