യുവതിയെ തീകൊളുത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു - യുവതിയെ തീകൊളുത്തിയ സംഭവം
ബലാത്സംഗ ശ്രമത്തെ എതിർത്ത യുവതിയെ തീകൊളുത്തിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബിഹാര്‍ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി:മുസാഫർപൂരില്‍ ബലാത്സംഗ ശ്രമത്തെ എതിർത്ത യുവതിയെ തീകൊളുത്തിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തില്‍ ബിഹാർ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും യുവതിയുടെ ചികിത്സയെക്കുറിച്ചും അറിയിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. യുവതിക്ക് 85% പൊള്ളലേറ്റതായും നില അതീവ ഗുരുതരമാണെന്നും കമ്മീഷന് അംഗങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്.