കേരളം

kerala

ETV Bharat / bharat

റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ദേശീയപാതകളെ വിലയിരുത്താന്‍ തീരുമാനം - national highways

റോഡുകളുടെ കാര്യക്ഷമത, സുരക്ഷ, സേവനങ്ങള്‍ എന്നീ മൂന്ന്‌ കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്

റോഡുകളുടെ ഗുണനിലവാരം  ദേശീയപാത  ന്യൂഡല്‍ഹി  NHAI  national highways  roads
റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ദേശീയപാതകളെ വിലയിരുത്താന്‍ തീരുമാനം

By

Published : Jul 6, 2020, 10:01 PM IST

ന്യൂഡല്‍ഹി: റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുമായി റാങ്കിങ്‌ സംവിധാനത്തിലൂടെ രാജ്യത്തെ ദേശീയപാതകളെ വിലയിരുത്താന്‍ തീരുമാനം. വ്യത്യസ്‌ത അന്താരാഷ്ട്ര രീതികളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് റോഡുകളുടെ വിലയിരുത്തല്‍ നടത്തുന്നതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

റോഡുകളുടെ കാര്യക്ഷമത, സുരക്ഷ, സേവനങ്ങള്‍ എന്നീ മൂന്ന്‌ കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തുനന്ത്. ഇത് ‌കൂടാതെ ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത, ടോള്‍ പ്ലാസയില്‍ എടുക്കുന്ന സമയം, റോഡ്‌ സിഗ്‌നലുകള്‍, റോഡ്‌ മാര്‍ക്കുകള്‍, അപകട നിരക്ക് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്താനും പുതിയ മാര്‍ഗ നിര്‍ദേശങ്ങളും രീതികളും രൂപകല്‍പന ചെയ്യുന്നതിനും ഇത്തരം നടപടികള്‍ എന്‍എച്ച്‌എഐയെ സഹായിക്കുമെന്ന് അധികൃതര്‍ ഇറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details