ന്യൂഡൽഹി:തെലങ്കാന മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ കെ.ടി രാമറാവു പരിസ്ഥിതി നിയമം ലംഘിച്ച് അനധികൃതമായി ഫാം ഹൗസ് വിപുലീകരിച്ചുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ജസ്റ്റിസ് കെ രാമകൃഷ്ണനും , സായിബാൽ ദാസ് ഗുപ്‌തയും ഉൾപ്പെടുന്ന ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേ സമയം വിഷയത്തിൽ ഓഗസ്റ്റ് 26ന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സർക്കാർ, ഐ.ടി, വ്യവസായ മന്ത്രി കെ ടി രാമ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തുടങ്ങിയവർക്ക് എൻജിടി നോട്ടീസ് അയച്ചു.
പരിസ്ഥിതി നിയമം ലംഘിച്ച് ഫാം ഹൗസ് വിപൂലീകരണം; അന്വേഷണത്തിന് ഉത്തരവിട്ട് എൻജിടി - ഐ.ടി വ്യവസായ മന്ത്രി
തെലങ്കാന മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ കെ.ടി രാമറാവു പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് ഫാം ഹൗസ് വിപൂലീകരിച്ചുവെന്ന പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ.ടി രാമ റാവു പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് ഫാം ഹൗസ് വിപൂലീകരിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി സമർപ്പിച്ചത്. ഫാം ഹൗസ് വിപൂലീകരണത്തിന്‍റെ നിലവിലെ സ്ഥിതിയും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങളോടുമുള്ള നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. എൻജിടിയുടെ സതേൺ ബെഞ്ചിനാണ് കേസ് അന്വേഷണ ചുമതല നൽകിയത്. ഇവർ സ്ഥലം സന്ദർശിച്ച് നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.