ന്യൂഡൽഹി: പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ച സംഭവത്തിൽ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന് നൽകണമെന്ന് പൂനെയിലെ പ്രയജ സിറ്റിയോട് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ അഞ്ച് കോടി രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഈ തുക വിനിയോഗിക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. അതേസമയം, തുക അടയ്ക്കാൻ പരാജയപ്പെട്ടാൽ നിർബന്ധിത നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പിസിബിക്ക് സ്വാതന്ത്ര്യമുണ്ടെന്നും എൻജിടി അറിയിച്ചു.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രയജ സിറ്റിയ്‌ക്കെതിരെ നടപടി - പ്രയജ സിറ്റിയ്‌ക്കെതിരെ നടപടി
രണ്ട് മാസത്തിനുള്ളിൽ അഞ്ച് കോടി രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഈ തുക വിനിയോഗിക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി.
![പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രയജ സിറ്റിയ്‌ക്കെതിരെ നടപടി National Green Tribunal Pune's Prayeja City Justice Adarsh Kumar Goel NGT New Delhi Maharashtra Pollution Control Board പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചു പ്രയജ സിറ്റിയ്‌ക്കെതിരെ നടപടി ദേശീയ ഹരിത ട്രൈബ്യൂണൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9603437-933-9603437-1605863191227.jpg)
പ്രയേജ സിറ്റി I, പ്രയേജ സിറ്റി - II എന്നിവ പാരിസ്ഥിതിക അനുമതി, മലിനീകരണം തടയൽ, നിയന്ത്രണ നിയമം എന്നിവ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ എൻജിടി ബെഞ്ചാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. നിയമവിരുദ്ധമായ നിർമാണം നീക്കംചെയ്തുകൊണ്ടോ നിയമലംഘനങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിലൂടെയോ കൂടുതൽ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് എൻപിടി നേരത്തെ സിപിസിബി, സംസ്ഥാന പരിസ്ഥിതി ഇംപാക്ട് അസസ്മെന്‍റ് അതോറിറ്റി (എസ്‌ഐഎഎഎ), സംസ്ഥാന പിസിബി എന്നിവരടങ്ങിയ ഒരു സംയുക്ത സമിതി രൂപീകരിച്ചിരുന്നു.