കേരളം

kerala

ETV Bharat / bharat

കൊവിഡ് നിയന്ത്രണത്തില്‍ അടുത്ത മൂന്ന് മാസം നിർണായകം: ഹർഷ് വർധൻ - കൊവിഡ് നിർണയത്തിൽ അടുത്ത മൂന്ന് മാസം നിർണായകം

കൊവിഡ് പരിശോധന, നിരീക്ഷണം, കോൺടാക്റ്റ് ട്രെയ്‌സിംഗ്, രോഗനിർണയം എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് -19 മൂലം രോഗപ്രതിരോധ കുത്തിവയ്പ് ഒഴിവാക്കിയ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഉത്തർപ്രദേശ് നടത്തിയ ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു

Next three months decisive in determining COVID situation  Harsh Vardhan  COVID situation in country  Harsh Vardhan about covid situation in country  India COVD
ഹർഷ് വർധൻ

By

Published : Oct 24, 2020, 8:50 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിർണായകമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ശൈത്യകാലം അടുക്കുകയാണെന്നും ഇപ്പോൾ പാലിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ തുടർന്നും കൃതമായി പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കൊവിഡിനെ നേരിടാൻ ഉചിതമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ നിർണയിക്കുന്നതിൽ അടുത്ത മൂന്ന് മാസം പ്രധാനമാണെന്നും ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ വർധൻ പറഞ്ഞു.

കൊവിഡ് പരിശോധന, നിരീക്ഷണം, കോൺടാക്റ്റ് ട്രെയ്‌സിംഗ്, രോഗനിർണയം എന്നിവയിൽ സംസ്ഥാനം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് -19 മൂലം രോഗപ്രതിരോധ കുത്തിവയ്പ് ഒഴിവാക്കിയ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഉത്തർപ്രദേശ് നടത്തിയ ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഉത്തർപ്രദേശിൽ കൊവിഡ് മരണനിരക്ക് 1.46 ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. അതേസമയം സംസ്ഥാനത്തിന്‍റെ വീണ്ടെടുക്കൽ നിരക്ക് (92.2 ശതമാനം) ദേശീയ വീണ്ടെടുക്കൽ നിരക്കിനേക്കാൾ കൂടുതലാണ്. പോസിറ്റീവ് നിരക്ക് 3.44 ശതമാനമാണ്. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയാണ്. അതേസമയം, രാജ്യത്തുടനീളം നടത്തിയ ടെസ്റ്റുകളുടെ എണ്ണം 10 കോടി കടന്നു.

ABOUT THE AUTHOR

...view details