ഹൈരദാബാദ്: സംസ്ഥാനത്തെ അടുത്ത നാല് മുതൽ അഞ്ച് വരെ ആഴ്‌ചകൾ നിർണായകമെന്ന് ആരോഗ്യ വകുപ്പ്. ഹൈദരാബാദിലെ കൊവിഡ് രോഗികളിൽ കുറവുണ്ടെങ്കിലും മറ്റ് നഗരങ്ങളിലേക്ക് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു പറഞ്ഞു. അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ വ്യാപനത്തിന്‍റെ സൂചന നൽകിയ ഉദ്യോഗസ്ഥൻ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ പരിശോധന നടത്തണമെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
തെലങ്കാനയിൽ അടുത്ത ഒരു മാസം നിർണായകമെന്ന് ആരോഗ്യ വകുപ്പ് - കമ്യുണിറ്റി ട്രാൻസ്‌മിഷൻ
കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചാൽ കൊവിഡ് പരിശോധനക്ക് വിധേയമായി ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു പറഞ്ഞു
തെലങ്കാനയിൽ അടുത്ത ഒരു മാസം നിർണായകമാണെന്ന് തെലങ്കാന ആരോഗ്യ വകുപ്പ്
രോഗ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും സാഹചര്യം മോശമായാൽ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ തലത്തിൽ തന്നെ ആദ്യം ചികിത്സ ഉറപ്പാക്കണമെന്നും സാഹചര്യം മോശമായാൽ മാത്രമേ ഉയർന്ന സെന്‍ററുകളിലേക്ക് കൊണ്ടു പോകേണ്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം തെലങ്കാനയിലെ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. കൊവിഡ് മരണസംഖ്യ 447 ആയി.