കേരളം

kerala

ETV Bharat / bharat

വിരമിച്ച മിലിട്ടറി നഴ്സുമാർക്കും ഇനി വിമുക്തഭട പദവി - കേന്ദ്ര പ്രതിരോധ മന്ത്രാലയം

നഴ്സുമാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. വിരമിച്ച നഴ്സുമാർക്കും വിമുക്തഭട പദവി നൽകുന്നതിനെ കര, നാവിക, വ്യോമ സേനാ മേധാവികളും അനുകൂലിച്ചു

വിരമിച്ച മിലിട്ടറി നഴ്സുമാർക്കും ഇനി വിമുക്തഭട പദവി

By

Published : May 19, 2019, 6:09 AM IST

ന്യൂഡൽ‌ഹി : മിലിട്ടറി നഴ്സിങ് സർവീസിൽ നിന്ന് വിരമിച്ച നഴ്സുമാർക്ക് വിമുക്തഭട പദവി നൽകുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെയിറങ്ങും. സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന 5300 വനിതാ നഴ്സുമാർക്കും വിരമിച്ചവർക്കുമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. സർവീസിൽ ബ്രിഗേഡിയർ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനത്തിൽ പദവിക്ക് അനുസൃതമായ നക്ഷത്ര ചിഹ്നങ്ങൾ സ്ഥാപിക്കാനും അനുമതി നൽകിയിട്ടുണ്ട്. പ്രതിരോധ സേനകളിൽ നിന്ന് വിരമിച്ചവർക്കുള്ള കാന്‍റീന്‍ ആനുകൂല്യം, തിരിച്ചറിയൽ കാർഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മക്കൾക്ക് പ്രവേശന ആനുകൂല്യം എന്നിവ എംഎൻഎസ് നഴ്സുമാർക്കും ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇസിഎച്ച്എസ് മെഡിക്കൽ ആനുകൂല്യം മാത്രമാണ് നിലവിൽ ഇവര്‍ക്ക് ലഭിക്കുന്നത്. പ്രതിരോധ സേനകളുടെ ഔദ്യോഗിക നഴ്സിങ് സേവന വിഭാഗമാണ് എംഎൻഎസ്. കൊച്ചി കൂത്താട്ടുകുളം സ്വദേശിയായ മേജർ ജനറൽ അന്നക്കുട്ടി ബാബുവാണ് നിലവിൽ എംഎൻഎസ് മേധാവി. വിരമിച്ച നഴ്സുമാർക്ക് വിമുക്തഭട പദവി നൽകുന്നതിനെ കര, നാവിക, വ്യോമ സേനാ മേധാവികളും അനുകൂലിച്ചു. 1943ൽ നിലവിൽ വന്ന സർവീസിലെ, നഴ്സുമാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.

ABOUT THE AUTHOR

...view details