കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - kerala police

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

today news  മുഖ്യമന്ത്രി  യു.ഡി.എഫ്  സുനില്‍ ഛേത്രി  കാറ്റിനും മഴയ്‌ക്ക് സാധ്യത  ഉത്ര വധകേസ്  kerala police  rekshabhendhan
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

By

Published : Aug 3, 2020, 6:56 AM IST

  • മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപെട്ട സ്വർണക്കളളക്കടത്ത് കേസും സർക്കാറിനെതിരെയുളള അഴിമതി ആരോപണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപെട്ട് യു.ഡി.എഫ് നടത്തുന്ന സമരപരിപാടി സേവ് കേരള സ്‌പീക്ക് അപ്പ് ക്യാമ്പയിൻ ഇന്ന്.
    സേവ് കേരള സ്‌പീക്ക് അപ്പ് ക്യാമ്പയിൻ ഇന്ന്
  • ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ ജന്മദിനം. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെ താരമാണ് ഛേത്രി. ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മൂന്നാം സ്ഥാനത്ത് ലയണല്‍ മെസിയുമാണ്
    സുനില്‍ ഛേത്രിയുടെ ജന്മദിനം
  • കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം.
    കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്ക് സാധ്യത
  • സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇടുക്കി, കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അല്ലർട്ട്.
    സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
  • ഉത്ര വധകേസിൽ പാമ്പുപിടുത്തകാരൻ സുരേഷിന്‍റെ മൊഴി ഇന്ന് രേഖപെടുത്തും. ജയിലിൽവെച്ചാണ് മൊഴി രേഖപെടുത്തുക.
    സുരേഷിന്‍റെ മൊഴി ഇന്ന് രേഖപെടുത്തും
  • തിരുവന്തപുരത്തെ കേരള പൊലീസ് ആസ്ഥാനം ഇന്നും തുറക്കില്ല. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. കൺട്രോൾ റൂം പൂർണതോതിൽ പ്രവർത്തിക്കും
    കേരള പൊലീസ് ആസ്ഥാനം ഇന്നും തുറക്കില്ല
  • ഇന്ന് രക്ഷാബന്ധൻ. വടക്കെ ഇന്ത്യയിലെ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണിത്.
    ഇന്ന് രക്ഷാബന്ധൻ
  • ലോക സംസ്കൃത ദിനം. വിശ്വകർമദിനമെന്നും അറിയപെടുന്നു. 2017 മുതലാണ് വിശ്വകർമദിനം ലോക സംസ്കൃത ദിനമായി ആചരിക്കാൻ തുടങ്ങിയത്.
    ലോക സംസ്കൃത ദിനം
  • കൊച്ചിയിലെ നാലു പാലങ്ങൾ ഇന്ന് അടയ്ക്കും .തോപ്പുംപടി ബി ഒ ടി പാലം, കണ്ണങ്കാട്ട്, ഇടക്കൊച്ചി പാലങ്ങളാണ് അടയ്ക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റേതാണ് തീരുമാനം.
    കൊച്ചിയിലെ നാലു പാലങ്ങൾ ഇന്ന് അടയ്ക്കും
  • ഐപിഎല്ലിലെ കൊവിഡ് 19 മാനദണ്ഡണ്ടങ്ങള്‍ തീരുമാനിക്കാനായി ഐപിഎല്‍ ഭരണസമിതി ഇന്ന് വീണ്ടും യോഗം ചേരും.
    ഐപിഎല്‍ ഭരണസമിതി ഇന്ന് വീണ്ടും യോഗം ചേരും.

ABOUT THE AUTHOR

...view details