കേരളം

kerala

ETV Bharat / bharat

'ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു'; പ്രഗ്യാ സിങ് ഠാക്കൂരിന് നോട്ടീസ് - Babri Masjid

വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ച് പ്രഗ്യാ സിങ് ഠാക്കൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

പ്രഗ്യ സിങ് ഠാക്കൂര്‍

By

Published : Apr 21, 2019, 7:50 PM IST

'ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു' എന്ന വിവാദ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ പ്രഗ്യാ സിങ് ഠാക്കൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്നില്ല. രാമ ക്ഷേത്രം പണിയാന്‍ ഒപ്പം നില്‍ക്കും, അതില്‍ ആര്‍ക്കും തടസ്സം നില്‍ക്കാന്‍ കഴിയില്ലെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു എന്നും അവിടെ രാമ ക്ഷേത്രം പണിയുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ടിവി9 നു നല്‍കിയ അഭിമുഖത്തില്‍ പ്രഗ്യ പറഞ്ഞത്.

രണ്ടാം തവണയാണ് പ്രഗ്യക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നത്. മുമ്പ് മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ച് സംസാരിച്ചതിന് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ് പ്രഗ്യാ സിങ്.

ABOUT THE AUTHOR

...view details