കേരളം

kerala

ETV Bharat / bharat

രാഷ്ട്രപതിക്ക് വ്യാജ കത്ത് : പ്രതികരണവുമായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ - രാഷ്ട്രപതി

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ച് , 150 ലേറെ മുൻ സൈനികർ രാഷ്ട്രപതിക്കയച്ച കത്തെന്ന തരത്തിലാണ് വ്യാജ കത്തുകൾ വാട്ട്സാപ്പിലൂടെയും  ഇമെയിലിലൂടെയും പ്രചരിച്ചത്. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുളളവരുടെ പേരുകളും കത്തിൽ പ്രതിപാദിച്ചിരുന്നു.

പ്രതീകാത്മകചിത്രം

By

Published : Apr 12, 2019, 2:01 PM IST

Updated : Apr 12, 2019, 3:38 PM IST

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ സൈനികർ രാഷ്ട്രപതിക്കയച്ച കത്തെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ കത്തെന്ന് മുതിർന്ന സൈനികർ. എയർ മാർഷൽ എൻ സി സൂരി ഉൾപ്പെടെയുളളവരാണ് വാർത്ത വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സേനകൾക്ക് രാഷ്ട്രീയമില്ല , തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നാണ് അഡിമിറൽ രാംദാസ് എഴുതിയ കത്തിൽ താൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന കത്ത് എന്‍റെ അറിവോടെയല്ല അതിലെ വസ്തുതകളോട് യോജിക്കുന്നില്ലെന്നും തന്‍റെ വാക്കുകളെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്നും സൂരി പറഞ്ഞു.

കത്തിൽ ആദ്യം ഒപ്പിട്ടതായി പറയപ്പെടുന്ന ജനറൽ എസ് എഫ് റോഡ്രിഗസും വാർത്ത നിഷേധിച്ചു. എന്തിനെക്കുറിച്ചുളള കത്താണിതെന്ന് അറിയില്ല, 42 വർഷത്തെ സൈനിക ജിവിതത്തിൽ രാഷ്ട്രീയം ഇല്ലാതെയാണ് പ്രവർത്തിച്ചത്. എന്നും ഇന്ത്യയെ ഒന്നാമത് എത്തിച്ചെന്നും ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കു എന്നാരോപിച്ച് , 150 ലേറെ മുൻ സൈനികർ രാഷ്ട്രപതിക്കയച്ച കത്തെന്ന തരത്തിലാണ് വ്യാജ കത്തുകൾ വാട്ട്സാപ്പിലൂടെയും ഇമെയിലിലൂടെയും പ്രചരിച്ചത്. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുളളവരുടെ പേരുകളും കത്തിൽ പ്രതിപാദിച്ചിരുന്നു.

Last Updated : Apr 12, 2019, 3:38 PM IST

ABOUT THE AUTHOR

...view details