കേരളം

kerala

ETV Bharat / bharat

ജോധ്പൂരില്‍ നവദമ്പതികള്‍ക്കും മറ്റ് 20 പേര്‍ക്കും കൊവിഡ് - rajastan covid updates

ചൊവ്വാഴ്ച വൈകിട്ട് നടന്ന വിവാഹത്തില്‍ 80 അധികം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്‍റെ അടുത്ത ദിവസം തന്നെ നവ ദമ്പതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

covid
covid

By

Published : Jul 9, 2020, 9:10 PM IST

ജയ്പൂര്‍: ജോധ്പൂരിലെ മദ്രീനനയില്‍ നവദമ്പതികള്‍ ഉള്‍പ്പടെ വിവാഹചടങ്ങില്‍ പങ്കെടുത്ത 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന വിവാഹത്തില്‍ 80 അധികം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്‍റെ അടുത്ത ദിവസം തന്നെ നവ ദമ്പതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന ആരോഗ്യവകുപ്പ് ശ്രവപരിശോധന സംഘടിപ്പിച്ച് 200 ല്‍ അധികം സാമ്പിളുകള്‍ ശേഖരിച്ചു. കുടുംബാഗങ്ങള്‍ക്ക് പുറമെ പ്രദേശത്ത് താമസിക്കുന്ന എട്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ദേവേന്ദ്ര സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. പെട്ടന്ന് ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.

രാജസ്ഥാനിൽ ഏഴ് കൊവിഡ് മരണങ്ങളും 149 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 489 ഉം ആകെ 22212 കൊവിഡ് കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4846 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details